മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ടാക്‌സി സ്റ്റാന്‍ഡ് മൈതാനത്ത് പ്രവര്‍ത്തിച്ചുവരുന്ന ആയുഷ് ഹോമിയോപ്പതി ആരോഗ്യ കേന്ദ്രത്തില്‍ 15 ലക്ഷം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമപഞ്ചായത്തിന്റെ പ്രോജക്ട് ഫണ്ട്, തനത് ഫണ്ട്, എച്ച്.എം.സി ഫണ്ട്, കേന്ദ്രഫണ്ട്, കണ്ടിജന്‍സി ഫണ്ട് എന്നിവ വിനിയോഗിച്ചാണ് മരുന്ന്, ഇന്‍വര്‍ട്ടര്‍ , ശീതീകരിച്ച മുറി, സിസിടിവി, ഫര്‍ണിച്ചറുകള്‍, ലാപ്‌ടോപ്പ്, പ്രിന്റര്‍, സ്‌കാനര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങി നല്കിയത്.
ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സിറിയക്ക് മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷാരാജു, സ്ഥിരം സമിതി അംഗം ജാന്‍സി ടോജോ, മെമ്പര്‍മാരായ സന്തോഷ് കുമാര്‍ എം എന്‍, നിര്‍മ്മലാ ദിവാകരന്‍, ലിസി ജോര്‍ജ് സലിമോള്‍ ബെന്നി, ബെനറ്റ് പി മാത്യു, ജോസഫ് ജോസഫ് ലിസി ജോയ്, സാബു അഗസ്റ്റിന്‍, സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ചിന്തു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments