ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ നിന്നും നാലു കിലോ സ്വര്‍ണ്ണവും 8 ലക്ഷം രൂപയും കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടിയ പൊലീസുദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം. 2023 ലാണ് സ്വകാര്യപണമിടപാടുസ്ഥാപനത്തില്‍ നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ അന്വേഷണ മികവു പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നത്.
ചങ്ങനാശ്ശേരി DySP Viswanathan A K , ചിങ്ങവനം പോലീസ് ഇന്‍സ്‌പെക്ടര്‍ Anilkumar V S , വാടനാപ്പള്ളി പോലീസ് ഇന്‍സ്‌പെക്ടര്‍ Binu S, SCPO മാരായ Santhosh P C, Thomas Stanley, Syam S Nair, Cpo Niyas M A, Satheesh Kumar P A എന്നിവര്‍ക്ക് ബാഡ്ജ് ഓഫ് ഓണര്‍ നല്‍കിയത്. സ്വകാര്യ പണമിടപാടു സ്ഥാപനത്തില്‍ വ്യാജ നമ്പര്‍ പ്‌ളേറ്റു ഫിറ്റ് ചെയ്ത വാഹനത്തില്‍ എത്തിയ പ്രതികള്‍ മോഷണത്തിനു ശേഷം CCTV യുടെ DVR ഉള്‍പ്പെടെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. പോലീസിന് ഏറെ വെല്ലുവിളി ഉയര്‍ത്തിയ കേസിലെ പ്രതികളായ കലഞ്ഞൂര്‍ സ്വദേശികളായ ഫൈസല്‍ രാജ്, അനീഷ് ആന്റണി, എന്നിവരെയാണ് ചങ്ങനാശേരി Dysp യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
0 Comments