കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമായിരുന്ന ബിനോയ് ചെറിയാന്റെ നാലാം ചരമവാര്‍ഷികം ആചരിച്ചു. യൂത്ത് കോണ്‍ഗ്രസ് കാണക്കാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാണക്കാരി ചിറകുളത്തിന് സമീപം സംഘടിപ്പിച്ച സ്മൃതി സംഗമം ഡിസിസി ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. കോവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ജനപ്രതിനിധി ആയിരുന്ന ബിനോയ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയായിരുന്നു.
അനുസ്മരണ സമ്മേളനത്തില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജോ ലൂക്കോസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് പയസ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സെബാസ്റ്റ്യന്‍ കടുവാകുഴി, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അരുണ്‍ ജോസഫ്, കെഎസ്യു സംസ്ഥാന കണ്‍വീനര്‍ സെബാസ്റ്റ്യന്‍ ജോയി, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ സക്കറിയാസ് സേവ്യര്‍, രാജു പിച്ചകശ്ശേരി , തമ്പി ജോസഫ് , സാം കുമാര്‍, സൈജു കല്ലളയില്‍, അനീഷ് ചാത്തമല, ജിനു മുട്ടപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
0 Comments