കിടങ്ങൂര്‍ സൗത്ത് ശ്രീ വീരഭദ്ര സ്വാമി മീനാക്ഷിയമ്മന്‍ കോവിലില്‍ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു. ശ്രീ മീനാക്ഷിയമ്മയുടെയും ശ്രീ വീരഭദ്ര സ്വാമിയുടെയും ഉപദേവതകളുടെയും പ്രതിഷ്ഠാ ചടങ്ങുകളാണ് നടന്നത്. രാവിലെ 9.56 നും 10.44 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി ഇഞ്ചൂര്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി മംഗലത്ത് സജു നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വ ത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. ജീവകലശാഭിഷേകം, ബ്രഹ്‌മകലശാഭിഷേകം, താഴികക്കുട പ്രതിഷ്ഠ എന്നി ചടങ്ങുകളും നടന്നു. മുന്‍ ശബരിമല മേല്‍ശാന്തി പുത്തില്ലത്ത് PN മഹേഷ് നമ്പൂതിരി ക്ഷേത്ര സമര്‍പ്പണം നിര്‍വഹിച്ചു. മഹാപ്രസാദമൂട്ടും നടന്നു. മേയ് 12 തിങ്കളാഴ്ച ചിത്ര പൗര്‍ണമി ആഘോഷം നടക്കും.
0 Comments