Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയിലും മണ്ണെടുപ്പ് തുടര്‍ന്നപ്പോള്‍ കാണക്കാരിയില്‍ എം.സി റോഡില്‍ ചെളിനിറഞ്ഞു



കനത്ത മഴയിലും  മണ്ണെടുപ്പ് തുടര്‍ന്നപ്പോള്‍ കാണക്കാരിയില്‍  എം.സി റോഡില്‍ ചെളിനിറഞ്ഞു. എം.സി റോഡരികില്‍ വെമ്പള്ളി റേഷന്‍ കടയ്ക്കു സമീപമാണ് മണ്ണെടുപ്പ് നടക്കുന്നത്. ഇവിടെ നിന്നും വന്‍തോതില്‍ ചെളിയും മണ്ണും എം.സി റോഡില്‍ നിരന്നതോടെ ടു വീലര്‍ അടക്കമുള്ള വാഹനങ്ങള്‍  അപകടത്തില്‍പെടാനുള്ള സാധ്യതയേറുകയാണ.് മഴക്കാലം കഴിയുന്നതുവരെ ഇവിടെ മണ്ണെടുപ്പ് നിര്‍ത്തിവയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യം പോലിസും പഞ്ചായത്തും പരിഗണിക്കുന്നില്ലെന്നും  നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴ പെയ്തപ്പോഴും മണ്ണ് എടുക്കുന്നതിന് ലോറികള്‍ എത്തിയിരുന്നു. എം.സി റോഡില്‍ ദീര്‍ഘ ദൂരത്തില്‍  മണ്ണും ചെളിയും നിറഞ്ഞ് കിടക്കുന്നത് നാട്ടുകാരെയും, യാത്രക്കാരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്.



Post a Comment

0 Comments