അലിഫ് സാമൂഹിക ശാക്തീകരണ സംഘം മാതൃകാ മഹല്ല് - സെമിനാര്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ താരാ ആര്‍ക്കേഡില്‍ നടന്ന സെമിനാറില്‍ ഈരാറ്റുപേട്ട എം.ഇ.എസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.എം. റഷീദ്, 'മാതൃകാ മഹല്ല്' എന്ന വിഷയം അവതരിപ്പിച്ചു. അലിഫ് പ്രസിഡണ്ട് സലിം റാവുത്തര്‍ അധ്യക്ഷത വഹിച്ചു.'നമ്മുടെ മഹല്ലിന്റെ വികസന സാധ്യതകള്‍' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചക്ക് അലിഫ് കോ-ഓര്‍ഡിനേറ്റര്‍ അന്‍ഷാദ് അതിരമ്പുഴ നേതൃത്വം നല്‍കി. കെ.ഒ. ഷംസുദ്ദീന്‍ ,കെ.കെ. അന്‍സാര്‍,അഡ്വ. സക്കീര്‍ ഹുസൈന്‍ കെ.ഇ.കസീബ് , റ്റി.എച്ച്. നസീര്‍, അഡ്വ. അസീം ഷാ റാവുത്തര്‍, എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അലിഫ് സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍ സ്വാഗതവും എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ഷെമീര്‍ അലിയാര്‍ നന്ദിയും പറഞ്ഞു.
0 Comments