Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗോപാലപിള്ള റോഡ് റെസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജനമഹാസംഗമം സംഘടിപ്പിക്കുന്നു



ലഹരി വിപത്തിനെതിരെ  ഏറ്റുമാനൂര്‍ ഗോപാലപിള്ള  റോഡ് റെസിഡന്റ്‌സ്  അസോസിയേഷന്റെ നേതൃത്വത്തില്‍ ജനമഹാസംഗമം സംഘടിപ്പിക്കുന്നു. മേയ് 25 ന് ഏറ്റുമാനൂര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന റെസിഡന്റ്‌സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് ജനസംഗമം സംഘടിപ്പിച്ചിരിക്കുന്നതെന്ന്  ഗോപാലപിള്ള റെസിഡന്റ്‌സ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 25-ാം തീയതി ഉച്ചകഴിഞ്ഞ് 3-30ന്  മാരിയമ്മന്‍ കോവിലിനോട് ചേര്‍ന്ന ശ്രീലക്ഷ്മി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സംഗമം മന്ത്രി വി.എന്‍  വാസവന്‍ ഉദ്ഘാടനം ചെയ്യും. 
റെസിഡന്റ്‌സ്  അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്‍ സമദ് അധ്യക്ഷത വഹിക്കും. ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.എസ്.അന്‍സല്‍, റെസിഡന്റ്‌സ് അപ്പക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം രാധാകൃഷ്ണപിള്ള   തുടങ്ങിയവര്‍ പ്രസംഗിക്കും.  ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന സെമിനാര്‍  നാര്‍കോട്ടിക് സെല്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.ബി.അമ്പിളി  നയിക്കും . എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍ നഗരസഭാ കൗണ്‍സിലര്‍മാരായ രശ്മി ശ്യാം ,ഉഷ സുരേഷ്എന്നിവര്‍ വിതരണം ചെയ്യും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗോപാലപിള്ള റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളായ കെ അബ്ദുള്‍സമദ്, പി.എം സോമനാഥന്‍, ജി. നടരാജന്‍, കെ.ആര്‍ ഉണ്ണികൃഷ്ണന്‍, സി.വി തങ്കപ്പന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments