Breaking...

9/recent/ticker-posts

Header Ads Widget

മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നടന്നു



മൃഗസംരക്ഷണ വകുപ്പ് കര്‍ഷകര്‍ക്ക് വാതില്‍പ്പടി സേവനം ലഭുമാക്കുന്നതിന്റെ  ഭാഗമായി ആരംഭിച്ച മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. റീ ബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഏറ്റുമാനൂര്‍ ബ്ലോക്ക് കേന്ദ്രീകരിച്ച്  മൊബൈല്‍ വെറ്റിനറി യൂണിറ്റ് ആരംഭിച്ചത് . ഈ യൂണിറ്റിന്റെ പ്രവര്‍ത്തനം പള്ളം ഉഴവൂര്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ലഭ്യമാണ്. വൈകിട്ട് ആറു മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ സേവനം ലഭിക്കുക.


 1 9 6 2 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് സേവനം ഉറപ്പാക്കുവാന്‍ കഴിയും. വാഹനത്തില്‍ സജ്ജമാക്കിയിട്ടുള്ള ക്യു ആര്‍ കോഡ് വഴി കര്‍ഷകന് നേരിട്ട് ഫീസ് അടയ്ക്കാവുന്നതാണ്. ഏറ്റുമാനൂര്‍ മൃഗാശുപത്രിയില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജന്‍ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോക്ടര്‍ മാത്യു ഫിലിപ്പ് വിഷയാവതരണം നടത്തി. ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫസര്‍ ടോമിച്ചന്‍ ജോസഫ്, ഏറ്റുമാനൂര്‍ നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അജിത ഷാജി, വാര്‍ഡ് കൗണ്‍സിലര്‍ രശ്മി ശ്യാം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സീന, സീനിയര്‍ വെറ്റേറിനറി സര്‍ജന്‍ ഡോക്ടര്‍ മഞ്ജു തുടങ്ങിയവര്‍ പ്രസംഗിച്ചു. മൊബൈല്‍ വെറ്റിനറി യൂണിറ്റിന്റെ ബ്ലോക്ക് തല  ഫ്‌ലാഗ് ഓഫ് കര്‍മ്മവും മന്ത്രി നിര്‍വഹിച്ചു.

Post a Comment

0 Comments