പാലായുടെ പൈതൃകവും വിശ്വാസ പാരമ്പര്യവും ഓര്‍മ്മിപ്പിച്ചു കൊണ്ട് പാലാ രൂപതാംഗങ്ങളുടെ കുവൈറ്റ് കുടുംബ സംഗമം നടന്നു. പാലാ രൂപതാംഗങ്ങളുടെ കൂട്ടായ്മയായ പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് ഘടകത്തിന്റെ നേതൃത്വത്തില്‍ രണ്ടാമത് കുടുംബസംഗമം അബാസിയ ആസ്‌പെയര്‍ ഇന്‍ഡ്യന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്നു. രൂപതാംഗങ്ങളായ എഴുനൂറോളം കുടുംബാംഗങ്ങള്‍ പങ്കെടുത്തു. പാലാ രൂപതാ പ്രോട്ടോ സഞ്ചല്ലുസ് റവ.ഡോ.ജോസഫ് തടത്തില്‍ യോഗം ഉദ്ഘാടനം ചെയ്തു. പിഡിഎംഎ ഡയറക്ടര്‍ റവ.ഫാദര്‍ കുര്യാക്കോസ് വെള്ളച്ചാലില്‍ , അസിസ്റ്റന്റ് ഡയറക്ടര്‍ റവ.ഫാദര്‍ മാണി കൊഴുപ്പന്‍കുറ്റി , കുവൈറ്റ് അബാസിയ ഇടവക വികാര്‍ റവ.ഫാദര്‍ സോജന്‍ പോള്‍ എന്നിവര്‍ സന്ദേശം നല്‍കി. കുവൈറ്റിലെ രൂപതാംഗങ്ങളുടെ വിവരങ്ങള്‍ അടങ്ങിയ ഡയറക്ടറി യോഗത്തില്‍ പ്രകാശനം ചെയ്തു. ഡൊമിനിക് മാത്യു ഏരേത്ത്, സി.വി പോള്‍ പാറയ്ക്കല്‍ എന്നിവരെ പേള്‍ ഓഫ് പിഡിഎംഎ അവാര്‍ഡ് നല്‍കി ആദരിച്ചു. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോബിന്‍സ് ജോണ്‍ പാലേട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐ.വി അലക്‌സ് സ്വാഗതവും ട്രഷറര്‍ സുനില്‍ തോമസ് നന്ദിയും അറിയിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.





0 Comments