കേരള കോണ്‍ഗ്രസ് (എം) കാണക്കാരി മണ്ഡലം കുടുംബ സംഗമം തിങ്കളാഴ്ച കാണക്കാരി റെജി കുതിരവട്ടം നഗറില്‍ നടന്നു. കുടുംബ സംഗമത്തിന്റെ ഉദ്ഘാടനം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എം.പി നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം ജനങ്ങളുടെയും പ്രത്യേകിച്ച് കര്‍ഷകരുടെയും സുരക്ഷയും ജീവിത പുരോഗതിയും ഉറപ്പുവരുത്തുവാന്‍ വ്യക്തമായ നിയമങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കണമെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്ന് ചെയര്‍മാന്‍ പറഞ്ഞു.
പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളില്‍ കേരള കോണ്‍ഗ്രസ് എം-ന് വ്യക്തമായ നിലപാടും കാഴ്ചപ്പാടും അഭിപ്രായവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ കേരള കോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡണ്ട് ബിജു പഴയ പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ തോമസ് ചാഴികാടന്‍ എക്‌സ് എം.പി മുഖ്യപ്രഭാഷണം നടത്തി.. യോഗത്തില്‍ സ്റ്റീഫന്‍ ജോര്‍ജ് എക്‌സ് എംഎല്‍എ, പാര്‍ട്ടി നേതാക്കളായ പ്രൊഫസര്‍ ലോപ്പസ് മാത്യു, ജോസ് പുത്തന്‍കാല, സക്കറിയാസ് കുതിരവേലി, നിര്‍മ്മല ജിമ്മി, പി.എം മാത്യു, ഡോക്ടര്‍ സിന്ധു മോള്‍ ജേക്കബ്, പി.സി കുര്യന്‍ സണ്ണി തെക്കേടം തുടങ്ങിയവര്‍ പ്രസംഗിച്ചു. മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പാര്‍ട്ടി ചെയര്‍മാന്‍ പൊന്നാടയണിയിച്ച് ആദരിച്ചു.
0 Comments