ഞീഴൂര്‍ ഒരുമ ചാരിറ്റബിള്‍ ആന്‍ഡ് അഗ്രികള്‍ച്ചര്‍ സൊസൈറ്റിയുടെ എട്ടാമത് വാര്‍ഷികാഘോഷം നടന്നു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഞീഴൂര്‍ ഉണ്ണി മിശിഹാ പള്ളി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വാര്‍ഷികാഘോഷ സമ്മേളനം മോന്‍സ് ജോസ്ഫ് MLA ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകല ദിലീപ് അധ്യക്ഷയായിരുന്നു. യോഗത്തില്‍ 200 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. വിവിധ മേഖലകളില്‍ മികവ് തെളിച്ച വിശിഷ്ട വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു . ഒരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന പ്രതിമാസ കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനവും നടന്നു. ഓരോ മാസവും 150 കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ജോസ് പ്രകാശ് പറഞ്ഞു. 25 പേര്‍ക്ക് ചികിത്സാ സഹായവും, ഡയാലിസിസ് കിറ്റുകളും, മരുന്നും വിതരണം ചെയ്തു. ചാരിറ്റി സന്ദേശവും കിറ്റ് വിതരണവും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ നിര്‍വഹിച്ചു. ഭദ്രാസന ബിഷപ്പ് റോയി ഡേവിഡ് മാവുങ്കല്‍, ഉണ്ണി മിശിഹാ പള്ളി വികാരി ഫാ.ഫിലിപ്പ് രാമച്ചനാട്ട്, ബി.ജെ.പി. കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ചെറിയാന്‍ കെ ജോസ്,സിപിഐ ലോക്കല്‍ സെക്രട്ടറി അജീഷ്, സന്തോഷ് കുഴിവേലി, പഞ്ചായത്ത് അംഗങ്ങളായ ബോബന്‍ മഞ്ഞളാമല, സെക്രട്ടറി ശ്രുതി സന്തോഷ്, സിന്‍ജ ഷാജി, ഷാജി അഖില്‍ നിവാസ് തുടങ്ങിയവ പ്രസംഗിച്ചു.
0 Comments