Breaking...

9/recent/ticker-posts

Header Ads Widget

ആറുമാനൂര്‍ വടക്കനാട്ട് കൊട്ടാരത്തില്‍ ശ്രീ ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി.



ആറുമാനൂര്‍ വടക്കനാട്ട് കൊട്ടാരത്തില്‍ ശ്രീ ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭദ്രദീപ പ്രകാശനം വ്യാഴാഴ്ച വൈകീട്ട് നടന്നു കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. TK ജയകുമാര്‍ ഭദ്രദീപ പ്രകാശനം നടത്തി. യജ്ഞാചാര്യന്‍ നീലം പേരൂര്‍ പുരുഷോത്തമ ദാസ് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. വെള്ളിയാഴ്ച രാവിലെ യജ്ഞശാലയില്‍ മേല്‍ ശാന്തി വിഷ്ണുനമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തി. ഗ്രന്ഥപൂജയ്ക്കും ഗ്രന്ഥനമസ്‌കാരത്തിനും ശേഷം ഭാഗവത പാരായണം ആരംഭിച്ചു. സ്പ്താഹയജ്ഞം മേയ് 22ന് സമാപിക്കും. മെയ് 24 ന് തന്ത്രി അരവിന്ദവേലില്‍ സുരേഷ് നമ്പൂതിരിപ്പാടിന്റെ മുഖകാര്‍മ്മികത്വത്തില്‍ കലശാഭിഷേകവും വൈകീട്ട് വടക്കുപുറത്ത് മഹാഗുരുതിയും നടക്കും.


Post a Comment

0 Comments