കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡ് തകര്‍ന്നിട്ടും നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് ജനകീയ വേദിയുടെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. പൊതുപ്രവര്‍ത്തകന്‍ റോബര്‍ട്ട് തോട്ടുപുറം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. നാളുകളായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന റോഡില്‍ നിരന്തരം ജനം അപകടത്തില്‍പ്പെട്ടതോടെയാണ് ജനകീയ പ്രതിഷേധത്തിന് തയ്യാറെടുക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്കറ്റ് ജംഗ്ഷന്‍ സമീപം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ ജനകീയവേദി ചെയര്‍മാന്‍ പി.പി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. റോഡില്ലെങ്കില്‍ വോട്ടുമില്ല ഫണ്ടുമില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധ കൂട്ടായ്മ ഒരുക്കിയത്. പഞ്ചായത്ത് മെമ്പര്‍ മുതല്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ജനകീയ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നതെന്നും പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ജനകീയ വേദിയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയത്തിന് അതീതമായി സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. യോഗത്തില്‍ പൗരാവകാശ പ്രവര്‍ത്തകന്‍ പി.ജെ തോമസ് സിഎസ്ഡിഎസ് നേതാവ് കുഞ്ഞുമോന്‍ പുളിക്കല്‍, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി ടി.സി ബൈജു, അഖില കേരള വിശ്വകര്‍മ്മ മഹാസഭ പ്രസിഡണ്ട് വിജയന്‍ ചീരങ്കുഴി, ജനകീയ വേദി കണ്‍വീനര്‍ കെ.വി ധനേഷ്, അബീഷ് കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments