Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ നഗരസഭ പത്താം വര്‍ഷത്തിലെത്തുമ്പോഴും വികസനരംഗത്ത് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അഭിപ്രായമുയരുന്നു.



ഏറ്റുമാനൂര്‍ നഗരസഭ  പത്താം വര്‍ഷത്തിലെത്തുമ്പോഴും വികസനരംഗത്ത് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് അഭിപ്രായമുയരുന്നു. തിരികെ ഗ്രാമപഞ്ചായത്താക്കി   മാറ്റുന്നതാണ് നല്ലതെന്ന് ചില ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെടുന്നു. ഏറ്റുമാനൂര്‍ നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ സുരേഷ് വടക്കേടം, ബിജെപി ഏറ്റുമാനൂര്‍  മണ്ഡലം മുന്‍ പ്രസിഡണ്ടും നിലവില്‍ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര  ഉപദേശക സമിതി സെക്രട്ടറിയുമായ മഹേഷ് രാഘവനും ഇതേ അഭിപ്രായക്കാരാണ്. 

ഏറ്റുമാനൂര്‍ നഗരസഭയുടെ പ്രവര്‍ത്തനം മൂലം ജനങ്ങള്‍ക്ക് അധിക നികുതി ബാധ്യത അല്ലാതെ നഗരസഭയുടെ സേവനങ്ങള്‍ ഒന്നും നല്‍കുവാന്‍  കഴിയുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. തകര്‍ന്ന റോഡുകളും മാലിന്യ പ്രശ്‌നവും നഗരസഭാ പരിധിയില്‍ രൂക്ഷമാണ്. നഗരസഭയ്ക്ക് സ്വന്തമായി കളിക്കളവും കമ്മ്യൂണിറ്റി ഹാളും ഇല്ല. നഗരസഭ തയ്യാറാക്കിയ ആക്ഷന്‍ പ്ലാന്‍ പ്രകാരമുള്ള ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണവും തീയറ്റര്‍ കോംപ്ലക്‌സ് നിര്‍മ്മാണവും കടലാസ് രേഖകളായി അവസാനിക്കുകയും ചെയ്തു. ഈ സഹചര്യങ്ങളില്‍ നഗരസഭ വീണ്ടും  ഗ്രാമപഞ്ചായത്ത് ആക്കി മാറ്റണമെന്നാണ് ചിലര്‍ ആവശ്യം ഉയര്‍ത്തുന്നത്. ഏറ്റുമാനൂര്‍ നഗരസഭയില്‍ കഴിഞ്ഞ രണ്ട് ടേമുകളിലും യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് അധികാരത്തിലുള്ളത്. 35 നഗരസഭാ വാര്‍ഡുകള്‍ ഉള്ള ഏറ്റുമാനൂര്‍ നഗരസഭയില്‍ എല്‍ഡിഎഫ്, യുഡിഎഫ്,എന്‍ഡിഎ പ്രതിനിധികള്‍ക്ക് പുറമേ മൂന്ന് സ്വതന്ത്ര അംഗങ്ങളുമാണ് ഉള്ളത്.

Post a Comment

0 Comments