Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് കോഴ നരസിംഹസ്വാമി ക്ഷേത്രത്തില്‍ ശ്രീമദ് സപ്താഹ യജ്ഞം




കേരളത്തിലെ ഏക സ്വയംഭൂ നരസിംഹ പ്രതിഷ്ഠയുള്ള കുറവിലങ്ങാട് കോഴ നരസിംഹസ്വാമി ക്ഷേത്രത്തില്‍ നടന്നുവരുന്ന ശ്രീമദ് സപ്താഹജ്ഞത്തിന്റെ മൂന്നാം ദിവസമായ ചൊവ്വാഴ്ച രാവിലെ  പരശുരാമ അവതാരം പാരായണം,  അജാമിള മോക്ഷം പ്രഹ്ലാദ ചരിതം, നരസിംഹ അവതാരം തുടങ്ങിയ ഭാഗങ്ങളുടെ പാരായണവും നടന്നു. 

ഡോ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് യജ്ഞാചാര്യന്‍. വൈകിട്ട് ദശാവതാരം ചാര്‍ത്ത്, ശ്രീരാമാവതാര ദര്‍ശനം, വൈകുന്നേരം 6.30ന് ചുറ്റുവിളക്ക്, വിശേഷാല്‍ പൂജ, രാത്രി ഏഴിന് നൃത്ത ധ്വനി, ഭരതനാട്യ രംഗപ്രവേശനം എന്നിവ നടന്നു. ബുധനാഴ്ച വൈകിട്ട് ദശാവതാര ചാര്‍ത്തില്‍ ബലരാമാവതാര ദര്‍ശനം, സപ്താഹത്തിന്റെ ആറാം ദിവസമായ ഒമ്പതാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഏഴിന് തിരുവരങ്ങില്‍  ഗംഗാ തരംഗം, കുമാരി ഗംഗ ശശിധരന്‍ അവതരിപ്പിക്കുന്ന വയലിന്‍ കച്ചേരി നടക്കും. സപ്താഹ യജ്ഞ സമര്‍പ്പണ ദിനമായ ശനിയാഴ്ച രാവിലെ 5.30ന് കല്‍ക്കി അവതാര നിര്‍മാല്യ ദര്‍ശനം, പ്രസന്ന പൂജ, ഭാഗവത സമര്‍പ്പണം, ആചാര്യദക്ഷിണ പ്രസാദ വിതരണം, നാരായണീയ പാരായണം, പ്രസാദമൂട്ട്, 5.30ന് ദശാവതാരം ചാര്‍ത്ത്, വിശ്വരൂപ ദര്‍ശനം വൈകിട്ട് ഏഴിന് കഥകളി കീചകപദം എന്നിവ അരങ്ങേറും. പതിനൊന്നാം തീയതി ഞായറാഴ്ച നരസിംഹജയന്തി, ലക്ഷ്മി നരസിംഹ പൂജ, പുലര്‍ച്ചെ 5:30 ന് വിശ്വരൂപം നിര്‍മ്മാല്യ ദര്‍ശനം, ഏഴു മുതല്‍ കദളിക്കുല സമര്‍പ്പണം, ഏഴ് പതിനഞ്ചിന് പഞ്ചരത്‌ന കീര്‍ത്തനാലാപനം, രാവിലെ 9 മുതല്‍  കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ മാനസജപലഹരി എന്നിവ നടക്കും.

Post a Comment

0 Comments