Breaking...

9/recent/ticker-posts

Header Ads Widget

കറുത്തേടം -തെള്ളകം - അടിച്ചിറ റോഡിന്റെഉദ്ഘാടനം നടന്നു.



ആധുനിക നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തിയായ ഏറ്റുമാനൂരിലെ കറുത്തേടം -തെള്ളകം - അടിച്ചിറ റോഡിന്റെഉദ്ഘാടനം നടന്നു. തെള്ളകത്തുശേരി ജംഗ്ഷനില്‍  സഹകരണ- തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികള്‍ സമയബന്ധിതമായി  പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ സിവില്‍ സ്‌റ്റേഷന് ജൂണില്‍ തറക്കല്ലിടുമെന്നും മന്ത്രി VN വാസവന്‍ പറഞ്ഞു. 


കോടതി സമുച്ചയവും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭയുടെ അധീനതയിലുള്ള റോഡ്  പൊതുമരാമത്ത് നിരത്ത് വകുപ്പ് ഏറ്റെടുത്ത് ആധുനിക നിലവാരത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. 2.35 കിലോമീറ്റര്‍ നീളമുള്ള റോഡ് 4.88 കോടി രൂപ ചെലവിട്ടാണ് ബി.എം. ആന്‍ഡ് ബി.സി. നിലവാരത്തില്‍പുനര്‍നിര്‍മിച്ചത്.  ഏറ്റുമാനൂര്‍ നഗരസഭയുടെ 18, 19 ,20 ,21 വാര്‍ഡുകളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് , വൈസ് ചെയര്‍മാന്‍ പി.ബി. ജയമോഹന്‍, നഗരസഭാംഗങ്ങളായ മാത്യു കുര്യന്‍, സിന്ധു കറുത്തേടം,പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി.എസ്. ജയരാജ്,സംഘാടകസമിതി ചെയര്‍മാന്‍ ജോണി വര്‍ഗീസ്, കണ്‍വീനര്‍ പി.വി. പ്രദീപ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments