പാലാ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ അധികൃതരുടെ അനുമതിയില്ലാതെ സ്ഥാപിച്ച റൗണ്ടാന പോലീസിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തു. രാമപുരം റോഡും ബൈപാസ് റോഡും സംഗമിക്കുന്ന തിരക്കേറിയ ജംഗ്ഷനിലാണ് സിമന്റ് കട്ടകള്‍ ഉപയോഗിച്ച്‌റൗണ്ടാന നിര്‍മ്മിച്ചത്. അശാസ്ത്രീയമായി റൗണ്ടാന നിര്‍മ്മിച്ചതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തിലാണ് പോലീസ് പ്രശ്‌നത്തില്‍ ഇടപെട്ടത്. പാലായില്‍ പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയുടെ നേതാക്കളില്‍ ചിലരാണ് അനധികൃതമായി റൗണ്ടാന നിര്‍മ്മാണം നടത്തിയത്.
0 Comments