Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയെ പീതസാഗരമാക്കി മാറ്റിക്കൊണ്ട് ഈഴവ മഹാസംഗമം വ്യാഴാഴ്ച നടക്കും.



ഈരാറ്റുപേട്ടയെ പീതസാഗരമാക്കി മാറ്റിക്കൊണ്ട് ഈഴവ മഹാസംഗമം വ്യാഴാഴ്ച നടക്കും. എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തില്‍ സംഘടനാ രംഗത്ത് മൂന്ന് പതിറ്റാണ്ടുകള്‍ പൂര്‍ത്തീകരിച്ച യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സ്‌നേഹാദരവ് നല്‍കിക്കൊണ്ടാണ്  ഈഴവ മഹാസംഗമം നടക്കുന്നത്. മെയ് 22 ന് 3 മണിക്ക് ഈരാറ്റുപേട്ട  പിടിഎംഎസ്  ഓഡിറ്റോറിയത്തിലാണ് സമ്മേളനo നടക്കുന്നത്.. വെള്ളാപ്പള്ളി നടേശനെയുo,.തുഷാര്‍ വെള്ളാപ്പള്ളിയയും മുട്ടം കവലയില്‍ നിന്നും  501  കുമാരി സംഘം പ്രവര്‍ത്തകരും,  നൂറുകണക്കിനു വനിതാ സംഘം പ്രവര്‍ത്തകരും ചേര്‍ന്ന് വിവിധ നാടന്‍ കലാരൂപങ്ങളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ സ്വീകരിച്ചു സമ്മേളന നഗരിയിലേക്ക് ആനയിക്കും.


 തുടര്‍ന്ന് ആയിരങ്ങള്‍ അണി ചേരുന്ന ഈഴവ മഹാസംഗമവും, ശാക്തേയം സ്ത്രീശക്തി - ശ്രീ ശക്തി സമാപന സമ്മേളനവും നടക്കും.  സമ്മേളനം യോഗം വൈസ് പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുമെന്ന്  യൂണിയന്‍ ചെയര്‍മാന്‍ ഓ. എം.സുരേഷ്, ഇട്ടികുന്നേല്‍, കണ്‍വീനര്‍ എം.ആര്‍ ഉല്ലാസ്, വൈസ് ചെയര്‍മാന്‍ സജീവ് വയല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  സമ്മേളനത്തിനു മുന്നോടിയായി ശാഖാ മീറ്റിങ്ങുകളും മേഖലാ മീറ്റിങ്ങുകളും പൂര്‍ത്തീകരിച്ച് കഴിഞ്ഞു. സമ്മേളനത്തില്‍ യൂണിയന്‍ ചെയര്‍മാന്‍ ഓ.എം. സുരേഷ് ഇട്ടി കുന്നേല്‍ അധ്യക്ഷത വഹിക്കും. എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം ചെയ്യും. സജീഷ് മണലേല്‍ ആമുഖ പ്രസംഗം നടത്തും. യൂണിയന്‍ കണ്‍വീനര്‍, എം.ആര്‍. ഉല്ലാസ് സ്വാഗതം ആശംസിക്കുo. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം.എല്‍.എ, ഇന്‍കം ടാക്‌സ് അസിസ്റ്റന്റ് കമ്മീഷണര്‍ ജ്യോതിഷ് മോഹന്‍ ഐ.ആര്‍.എസ് , കേരളകൗമുദി ജില്ലാ ചീഫ്. ബാബുരാജ്,വനിതാ സംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥന്‍, എ.ഡി. സജീവ് വയല, കെ.ആര്‍.ഷാജി തലനാട്, അനീഷ് പുല്ലുവേലില്‍,രാമപുരം സി.ടി രാജന്‍, കെജി സാബു, സി.പി സുധീഷ് ചെമ്പന്‍കുളം, സജി കുന്നപ്പള്ളി.സoഗീത അരുണ്‍,അരുണ്‍ കുളംപിള്ളി, ഗോപന്‍ പിറയാര്‍ മിനര്‍വ മോനന്‍,എന്നിവര്‍ പ്രസംഗിക്കും.  ഷാജി തലനാട്, അനീഷ് പുല്ലുവേലി,  രാമപുരം സി.ടി രാജന്‍, കെ.ജി സാബു, സുധീഷ് ചെമ്പന്‍കുളം, സജി ചേന്നാട്, സംഗീത അരുണ്‍, അരുണ്‍ കുളംപിള്ളി, രാജി ജിജിരാജ്, ഗോപന്‍ പിറയാര്‍, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments