Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം അതിരൂപത മിഷനറി സംഗമം തെള്ളകം ചൈതന്യയില്‍ നടന്നു.



കോട്ടയം അതിരൂപത മിഷനറി സംഗമം തെള്ളകം ചൈതന്യയില്‍  നടന്നു.  കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് സംഗമം ഉദ്ഘാടനം ചെയ്തു. മാനുഷിക മൂല്യങ്ങളെ മുറുകെ പിടിച്ചു കൊണ്ടുള്ള മിഷനറി ദൗത്യം  കാലികപ്രസക്തമെന്ന് ബിഷപ് പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളില്‍ തളരാതെ ഇച്ഛാശക്തിയോടുകൂടി ദൈവത്തില്‍ ആശ്രയിച്ച് മുന്നേറുവാന്‍ മിഷനറിമാര്‍ക്ക് കഴിയണ മെന്ന് അദ്ദേഹം പറഞ്ഞു.


 കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്ന ക്നാനായ സമുദായാംഗങ്ങളായ വൈദികരേയും സന്ന്യസ്തരെയും  പങ്കെടുപ്പിച്ചുകൊണ്ടാണ് സംഗമം നടന്നത്.  അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, വികാരി ജനറാള്‍മാരായ റവ. ഫാ. തോമസ് ആനിമൂട്ടില്‍,  റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കോട്ടയം അതിരൂപത പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ റവ. ഡോ. മാത്യു മണക്കാട്ട്, ചൈതന്യ പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍ എന്നിവര്‍ സംസാരിച്ചു. സംഗമത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മാര്‍ മാത്യു മൂലക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് മിഷനറിമാരുടെ അനുഭവം പങ്കുവയ്ക്കലും വീഡിയോ പ്രസന്റേഷന്‍ ചര്‍ച്ചകളും ആക്ഷന്‍ പ്ലാന്‍ രൂപീകരണവും മിഷനറിമാരെ ആദരിക്കലും നടന്നു. നൂറോളം വൈദിക സന്ന്യസ്ത  മിഷനറിമാര്‍ സംഗമത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments