Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ ഈസ്റ്റ് സോണ്‍ സോണല്‍ അത്‌ലറ്റിക് മീറ്റ് നടന്നു



സ്റ്റുഡന്റ് നഴ്‌സസ് അസോസിയേഷന്‍ ഈസ്റ്റ് സോണ്‍ സോണല്‍ അത്‌ലറ്റിക് മീറ്റ് പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ നടന്നു.  കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് കോളേജ് ഓഫ് നഴ്സിംഗിന്റെ, ആഭിമുഖ്യത്തില്‍ നടന്ന .'SPRINT 2K25' സോണല്‍ കായിക മേള ചാണ്ടി ഉമ്മന്‍ MLA ഉദ്ഘാടനം ചെയ്തു.  SNA ഈസ്റ്റ് സോണ്‍ ചെയര്‍പെഴ്‌സണ്‍ ബിസ്മി നവാസ് അധ്യക്ഷയായിരുന്നു. പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍, LLM ഡയറക്ടര്‍ സിസ്റ്റര്‍ സുനിത, SNA ചെയര്‍പേഴ്‌സണ്‍ അന്‍സലിന്‍ മഡോണ,SNA സോണല്‍ വൈസ് ചെയര്‍പെഴ്‌സണ്‍  അര്‍ഷദ സക്കീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.SNA സ്‌പോര്‍ട്‌സ് സെക്രട്ടറി S ശ്യാംകുമാര്‍ പ്രതിജ്ഞ ചൊല്ലിക്കാടുത്തു. പരിപാടിയില്‍ 26 നഴ്സിംഗ് കോളേജുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 11 ഇനങ്ങളിലാണ് വാശിയേറിയ മത്സരം നടന്നത്.



Post a Comment

0 Comments