Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡിന്റെ പുനര്‍ നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിഷേധയോഗം സംഘടിപ്പിക്കുന്നു



കടുത്തുരുത്തി അറുനൂറ്റിമംഗലം റോഡിന്റെ പുനര്‍ നിര്‍മ്മാണം വൈകുന്നതില്‍ പ്രതിഷേധിച്ച്  ജനകീയ വേദിയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച പ്രതിഷേധയോഗം സംഘടിപ്പിക്കുന്നു. നാളുകളായി സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്ന റോഡില്‍  അപകടങ്ങള്‍ പതിവായതോടെയാണ് ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നത്. റോഡില്ലെങ്കില്‍ വോട്ടുമില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധ കൂട്ടായ്മ ഒരുക്കുന്നത്. പഞ്ചായത്ത് മെമ്പര്‍ മുതല്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണ് ജനകീയ പ്രതിഷേധത്തിന് തയ്യാറെടുക്കുന്നതെന്ന്  സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ മാര്‍ക്കറ്റ് ജംഗ്ഷനിലുള്ള ഓപ്പണ്‍ സ്റ്റേജിലാണ് പ്രതിഷേധ കൂട്ടായ്മയും പൊതുയോഗവും സംഘടിപ്പിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിന് അതീതമായ പ്രതിഷേധം ആണെന്ന് ജനകീയ വേദി ഭാരവാഹികള്‍  പറഞ്ഞു. ജനകീയവേദി ഭാരവാഹികളായ പി.പി വര്‍ഗീസ്, പി.വി രാജു, ബെന്നറ്റ് തോമസ്, കെ.കെ അറുമുഖന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments