വ്യാജ കുറിപ്പടികളെക്കുറിച്ചും മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ചുമുള്ള ബോധവത്കരണ ക്ലാസ് പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്നു. നാര്‍ക്കോ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചത്. വൈക്കം മീനച്ചില്‍ താലൂക്കുകളിലെ മെഡിക്കല്‍ സ്റ്റോര്‍ ഉടമകളും ഫാര്‍മസിസ്റ്റുകളും പങ്കെടുത്തു.
നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ അജു ജോസഫ് കുര്യന്‍ അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പക്ടര്‍ ജെക്‌സി, പാലാ CI പ്രിന്‍സ് ജോസഫ്, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ താരാ ട പിള്ള , ജമീല ഹെലന്‍ ജേക്കബ്, ഡോ ബബിത കെ വാഴയില്‍, AKCDA ജില്ലാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, KPPA സംസ്ഥാന സെകട്ടറി നവജി TV എന്നിവര്‍ പ്രസംഗിച്ചു.
0 Comments