ഗാന്ധിനഗര്‍ ആശ്രയയില്‍ വ്യക്ക രോഗികള്‍ക്കുള്ള ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായ വിതരണവും നടന്നു. ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 64-ാമത് ഡയാലിസിസ് കിറ്റ് വിതരണമാണ് നടന്നത്. ആശ്രയയും, ഇന്നര്‍ വീല്‍ ക്ലബ് ഓഫ് കോട്ടയo , അനുഗ്രഹ മിഷന്‍ ബാംഗളൂരു, സെന്റ് തോമസ് യൂത്ത് അസ്സോസിയേഷന്‍ ചെങ്ങളം, റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റും ചേര്‍ന്ന് 154 വൃക്കരോഗികള്‍ക്ക് ഡയാലിസിസ് കിറ്റുകള്‍ നല്‍കി. ചടങ്ങില്‍ പൗരോഹിത്യ ജീവിതത്തിന്റെ 50 -ാം വര്‍ഷം പൂര്‍ത്തീകരിച്ച ആശ്രയയുടെ പ്രസിഡന്റ് തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയെ മെമെന്റോ നല്‍കി ആദരിച്ചു. ആശ്രയ സെക്രട്ടറി ഫാ ജോണ്‍ ഐപ്പ് അദ്ധ്യക്ഷനായിരുന്നു ആശ്രയയുടെ പ്രസിഡന്റ് തോമസ് മോര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത യോഗം ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഡോ. ഉണ്ണിക്കൃഷ്ണന്‍ മിനി പുന്നൂസ് , അലോഷി അബ്രാഹാം , ഷുബി ജോണ്‍, സിസ്റ്റര്‍ ശ്ലോമ്മോ, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
0 Comments