Breaking...

9/recent/ticker-posts

Header Ads Widget

ഗതാഗത നിയമലംഘനങ്ങളും ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിത വേഗതയും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു



ഗതാഗത നിയമലംഘനങ്ങളും വാഹന ഡ്രൈവര്‍മാരുടെ അശ്രദ്ധയും അമിത വേഗതയും മൂലം അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. എം.സി റോഡില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അപകടങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുകയാണ്.  തവളക്കുഴിക്ക് സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് വഴിയാത്രക്കാരനെ ഇടിച്ചുവീഴ്ത്തി. ഏറ്റുമാനൂര്‍ സ്വദേശി ജോസിന്( 67) തലയ്ക്ക്  സാരമായി പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. ഗതാഗത നിയമം ലംഘിച്ച് റോഡിന്റെ ഇടത് സൈഡില്‍ കൂടി മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയാണ് ടൂറിസ്റ്റ് വാഹനം വഴിയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്.

 ചൊവ്വാഴ്ച വൈകീട്ട്  എംസി റോഡില്‍ സംക്രാന്തി ജംഗ്ഷനില്‍ ബസ്സില്‍ കയറുന്നതിനിടെ കാല്‍വഴുതി വീണ യാത്രക്കാരിയുടെ ദേഹത്തുകൂടി സ്വകാര്യ ബസ് കയറി ഇറങ്ങി. കുമാരനെല്ലൂര്‍ ഉമ്പുക്കാട്ട് രാധാകൃഷ്ണന്റെ ഭാര്യ ശോഭന കുമാരി (64) ആണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാരി കയറുന്നതിനിടെ  ബസ് മുന്നോട്ട് എടുത്തതാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. യാത്രക്കാരെ ബസ്സില്‍ കയറുന്നതിനു മുമ്പ് കണ്ടക്ടര്‍ ബെല്ലടിക്കുകയും ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കുകയും ചെയ്യുകയായിരുന്നു. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതോടൊപ്പം ഡ്രൈവര്‍മാര്‍ അല്പം ശ്രദ്ധയോടെ വാഹനമോടിച്ചാല്‍ അപകടങ്ങളൊഴിവാക്കാനും വിലപ്പെട്ട ജീവനുകളെ സംരക്ഷിക്കാനും കഴിയും.

Post a Comment

0 Comments