Breaking...

9/recent/ticker-posts

Header Ads Widget

ഗാന്ധിയനും പ്രഭാഷകനും സാഹിത്യകാരനുമായിരുന്ന ഇടമറ്റം രത്‌നപ്പന്‍ അനുസ്മരണം നടത്തുന്നു.



ഗാന്ധിയനും പ്രഭാഷകനും സാഹിത്യകാരനുമായിരുന്ന ഇടമറ്റം രത്‌നപ്പന്റെ സ്മരണ നിലനിര്‍ത്തുന്നതിനുവേണ്ടി, പാലാ സഹൃദയ സമിതി, സഫലം 55 പ്ലസ് എന്നിവയുടെ ആഭിമുഖ്യത്തില്‍, ഇടമറ്റം രത്‌നപ്പന്‍ അനുസ്മരണം നടത്തുന്നു.  മെയ് 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് കിസ്‌കോ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്ന സമ്മേളനത്തില്‍ ഇടമറ്റം രത്‌നപ്പന്റെ സമ്പൂര്‍ണ്ണ കൃതികളുടെ പ്രകാശനവും നടക്കും. 

സമ്മേളനം മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് എം.എസ്. ശശിധരന്‍നായര്‍ അദ്ധ്യക്ഷത വഹിക്കും. ഇടമറ്റം രത്‌നപ്പന്‍ കൃതികള്‍ സമ്പൂര്‍ണ്ണം രണ്ടാംവാല്യം പ്രകാശനം സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ നിര്‍വ്വഹിക്കും. തൊടുപുഴ കുടുംബക്കോടതി ജില്ലാ ജഡ്ജി ജോഷി ജോണ്‍ ചാവേലില്‍  പുസ്തകം സ്വീകരിക്കും.പാലാ സഹൃദയ സമിതി ഉപാധ്യക്ഷന്‍ ജോസ് മംഗലശ്ശേരി പുസ്തകം സമര്‍പ്പിക്കും. സഹൃദയസമിതി രക്ഷാധികാരി രവി പാലാ, കേരള ഭാഷാ വിദഗ്ധ സമിതിയംഗം ചാക്കോ സി പൊരിയത്ത്, സഹൃദയസമിതി വനിതാ കാര്യദര്‍ശി ഡി.ശ്രീദേവി, മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ.ബാലചന്ദ്രന്‍,സഹൃദയ സമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍, ഇടമറ്റംരത്‌നപ്പന്റെ മരുമകന്‍ ജി.ബാബുരാജ്,സഫലം 55 പ്ലസ് സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍ എന്നിവര്‍ പ്രസംഗിക്കും.  ഇടമറ്റം രത്‌നപ്പന്‍ രചനകളുടെ കാലാതിവര്‍ത്തിത്വമാണ് 'സമ്പൂര്‍ണ കൃതികളുടെ പ്രസിദ്ധീകരണത്തിന് പ്രേരണയായതെന്ന് പ്രസാധകരായ ബുക്ക്മീഡിയ സാരഥി റോയി ജേക്കബ് വ്യക്തമാക്കി.മുതിര്‍ന്ന തുള്ളല്‍ കലാകാരനുള്ള കേരള സര്‍ക്കാരിന്റെ അവാര്‍ഡ് കരസ്ഥമാക്കിയ പാലാ കെ.ആര്‍.മണിയെ ചടങ്ങില്‍ ആദരിക്കും. ഇടമറ്റം രത്‌നപ്പന്റെ ജാമാതാവ് ജി. ബാബുരാജ്,സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍, പാലാ സഹൃദയസമിതി പ്രസിഡന്റ് രവി പുലിയന്നൂര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments