കിടങ്ങൂര്‍ സൗത്ത് ശ്രീ വീരഭദ്ര സ്വാമി മീനാക്ഷിയമ്മന്‍ കോവിലില്‍ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകള്‍ വെള്ളിയാഴ്ച നടക്കും. ശ്രീ മീനാക്ഷിയമ്മയുടെയും ശ്രീ വീരഭദ്ര സ്വാമിയുടെയും ഉപദേവതകളുടെയും പ്രതിഷ്ഠാ ചടങ്ങുകളാണ് നടക്കുന്നത്.
രാവിലെ 9.56 നും 10.44 നും മധ്യേ തന്ത്രി ഇഞ്ചൂര്‍ ഇല്ലത്ത് കൃഷ്ണന്‍ നമ്പൂതിരിയുടെയും മേല്‍ശാന്തി മംഗലത്ത് സജു നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തിലാണ് പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്. മുന്‍ശബരിമല മേല്‍ശാന്തി പുത്തില്ലത്ത് PN മഹേഷ് നമ്പൂതിരി ക്ഷേത്ര സമര്‍പ്പണം നിര്‍വഹിക്കും. മഹാപ്രസാദമൂട്ടും ഉണ്ടായിരിക്കും. ക്ഷേത്രത്തില്‍ മേയ് 12 തിങ്കളാഴ്ച ചിത്ര പൗര്‍ണമി ആഘോഷം നടക്കും.
0 Comments