ഏറ്റുമാനൂര്‍ ചുരക്കുളങ്ങര ദേവിവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, രക്ഷിതാക്കള്‍ക്കുമായി ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ എക്‌സൈസ് ഓഫീസിലെ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രിയ വി.വി ക്ലാസിന് നേതൃത്വം നല്‍കി. കരയോഗം പ്രസിഡന്റ് ദിലീപ് റ്റി.കെ, സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പി.ആര്‍ , ട്രഷറര്‍ പി.ജി ഗോപാലകൃഷ്ണന്‍ നായര്‍, വൈസ് പ്രസിഡണ്ട് ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ നായര്‍, വനിതാ സമാജം പ്രസിഡന്റ് സതി കെ നായര്‍, ശ്രീലത ദിലീപ്, ശിവരാമന്‍ നായര്‍, ഗോപാലകൃഷ്ണ പണിക്കര്‍, രാമചന്ദ്രന്‍ നായര്‍, ഷാജി നാഥ്, ബിജോ കൃഷ്ണന്‍, എന്നിവര്‍ നേതൃത്വം നല്‍കി. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും, ദോഷ വശങ്ങളെക്കുറിച്ച് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അവബോധം നല്‍കിക്കൊണ്ടാണ് ക്ലാസ് സംഘടിപ്പിച്ചത്.
0 Comments