ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ പൈതൃക സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്ഷേത്രത്തോട് ചേര്‍ന്നുള്ള മാളികപ്പുരയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അലങ്കാര ഗോപുര നിര്‍മ്മാണത്തിന്റെ ടെന്‍ഡര്‍ നടപടികളും പൂര്‍ത്തിയാക്കി. മഹാദേവക്ഷേത്രത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം പ്രവര്‍ത്തിച്ചിരുന്നത് മാളികയുടെ രണ്ടാം നിലയിലും ക്ഷേത്രത്തിലെ നിലവറയും ഏഴരപ്പൊന്നാന അടക്കമുള്ള ക്ഷേത്ര സമ്പത്തുകളും താഴത്തെ നിലയിലെ അറകളിലുമാണ് സൂക്ഷിച്ചിരിക്കുന്നത്.
ഉത്സവം ആഘോഷ സമയങ്ങളിലും പ്രദോഷ ദിനത്തിലും വേണ്ടിവരുന്ന ഋഷഭ വാഹനം പ്രധാന ചമയങ്ങളും വിളക്കുകള്‍ തീവെട്ടികള്‍, ആനച്ചമയങ്ങള്‍, സ്വര്‍ണ്ണ പഴുക്കാക്കുല, സ്വര്‍ണ്ണ ചേന എന്നിവയെല്ലാം സൂക്ഷിച്ചിരിക്കുന്നതും മാളികയിലാണ്. ക്ഷേത്ര വാസ്തുശാസ്ത്ര വിധിപ്രകാരമുള്ള ഈ മാളികയുടെ സംരക്ഷണം ദേവസ്വം ബോര്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. ദേവസ്വം മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ക്ഷേത്രത്തിലെ പല അറ്റകുറ്റപ്പണികളും വേഗതയില്‍ നടക്കുന്നതെന്നു ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അരവിന്ദ് എസ് ജി നായര്‍ പറഞ്ഞു.
0 Comments