പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി സംഗമം ശനിയാഴ്ച പ്രവിത്താനം മാര്‍ അഗസ്ത്യനോസ് ഫൊറോന പള്ളിയില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഗമത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വാഹന പാര്‍ക്കിങ്ങിനായി വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ പ്രധാന കവാടത്തിലൂടെ പ്രവേശിക്കണം. വാഹനങ്ങള്‍ പാര്‍ക്കിംഗ് സ്ഥലങ്ങളിലെത്തിയതിനു ശേഷമാണ് ആളുകളെ ഇറക്കേണ്ടത്. വിശിഷ്ടാതിഥികളുടെ വാഹനങ്ങള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്യാം. ശനിയാഴ്ച രാവിലെ എട്ടു മുതല്‍ മൂന്നു വരെ പ്രവിത്താനം കുരിശുപള്ളി കവല മുതല്‍ മാര്‍ക്കറ്റ് ജംഗ്ഷന്‍ വരെ റോഡ് അരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് . വലിയ വാഹനങ്ങള്‍ ഓഡിറ്റോറിയത്തിന്റെ താഴെ ഭാഗത്തെ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ഭരണങ്ങാനം പള്ളി ഓഡിറ്റോറിയത്തിന് മുന്നില്‍ നിന്നും പ്രവിത്താനം എം.കെ.എം ആശുപത്രിക്ക് മുന്‍പില്‍ നിന്നും മിഷനറി സംഗമത്തില്‍ എത്തിച്ചേരാന്‍ ചൂണ്ടച്ചേരി എന്‍ജിനീയറിങ് കോളേജിന്റെ വാഹനങ്ങളുടെ സേവനവും ലഭ്യമാണ്.
0 Comments