കിടങ്ങൂരില്‍ മീനച്ചിലാറ്റിലെ ചെക്ക്ഡാമിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന മിനി പാര്‍ക്കിന്റെ നിര്‍മാണോദ്ഘാടനം ജില്ലാപഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു. പ്രദേശത്ത സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ചോണ്‍ കര്‍മ്മവും ജോസ്‌മോന്‍ മുണ്ടയ്കല്‍ നിര്‍വഹിച്ചു. മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞും സാമൂഹ്യവിരുദ്ധ ശല്യങ്ങളിലൂടെയും നാട്ടുകാരുടെ സൈ്വരജീവിതം തടസ്സമാകുകയും ' ചെക്ക്ഡാമിന്റെ ഇരുവശങ്ങളിലുമായി കുളിക്കാനിറങ്ങിയ പന്ത്രണ്ടോളം ആളുകളുടെ ജീവന്‍ നഷ്ടപ്പെടുകയും ചെയ്തപ്പോള്‍ പ്രശ്‌നപരിഹാരത്തിനായി പുഴയോരം റെസിഡന്റ്സ് അസോസിയേഷന്‍ . മുന്നിട്ടിറങ്ങിയിരുന്നു.
മാലിന്യങ്ങള്‍ വലിച്ചെറിയാതെയും അപകടങ്ങള്‍, ഉണ്ടാകാതെയും ഈ പ്രദേശം പരിപാലിക്കപ്പെടണമെന്ന റെസിഡന്‍സ് അസോസിയേഷന്റെ ആവശ്യം പരിഗണിച്ച് കൊണ്ടാണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച തുക ഉപയോഗിച്ച് മിനി പാര്‍ക്ക് സ്ഥാപിക്കുന്നത്. ഒന്നാം ഘട്ടമായി ജില്ലാ പഞ്ചായത്തില്‍നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഇറങ്ങുന്ന ഭാഗത്ത് സംരക്ഷണഭിത്തികളും സ്റ്റീല്‍ പൈപ്പ് ഉപയോഗിച്ചുള്ള വേലികളും ഗെയ്റ്റും സ്ഥാപിക്കുകയും നടപ്പാത കോണ്‍ക്രീറ്റിംഗ്, അപകടസൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യും. കൂടാതെ ചെക്ക്ഡാമിനോടു ചേര്‍ന്ന് സ്റ്റീല്‍ പൈപ്പുകൊണ്ടുള്ള ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുകയും ടൈല്‍ വിരിച്ച് പരിസരം മനോഹരമാക്കുകയും ചെയ്യും.. രാത്രികാലങ്ങളിലെ സാമൂഹ്യവിരുദ്ധ ശല്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മിനിമാസ്റ്റ് ലൈറ്റും സ്ഥാപിച്ചു.പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ. മേഴ്സി ജോണ്‍ മുഖേന അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സിസിടിവി ക്യാമറ സ്ഥാപിക്കുന്നതിനുള്ള നടപടികളും നടന്നുവരികയാണ്. ചെക്ക്ഡാം പരിസരത്തെ മിനി പാര്‍ക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. പുഴയോരം റെസിഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റും ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ ബി. സന്തോഷ് കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പ്രൊഫ. ഡോ. മേഴ്സി ജോണ്‍, അശോക് കുമാര്‍ പൂതമന, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ജി. സുരേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ രശ്മി രാജേഷ്, കൃഷ്ണകുമാര്‍ കെ.ബി., വിജയകുമാര്‍ കെ.സി, പി.എസ്. ശ്രീകുമാര്‍, ബിജു പി.ബി., എം.ഡി. ഗോപാലകൃഷ്ണന്‍നായര്‍, ബി. ശശിധരന്‍നായര്‍, പി.എസ്. അനൂപ് കുമാര്‍, എം.ബി. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു
0 Comments