മാലിന്യമുക്ത നവ കേരളം പദ്ധതിയുടെ ഭാഗമായി കാണക്കാരിയില്‍ പാതയോരത്ത് ആരാമം ഒരുങ്ങുന്നു. കാണക്കാരി ഗ്രാമപഞ്ചായത്തും ഉഴുവൂര്‍ ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് കാണക്കാരി പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ വിശ്രമ വിനോദ കേന്ദ്രം ഒരുക്കുന്നത്.
സാമൂഹ്യവിരുദ്ധര്‍ മാലിന്യം വലിച്ചെറിഞ്ഞിരുന്ന ഇടമാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ പങ്കാളിത്തത്തോടെ പാതയോര വിശ്രമ കേന്ദ്രമാക്കി മാറ്റുന്നത്. പൂച്ചെടികളും തണല്‍ മരങ്ങളും നട്ടുപിടിപ്പിച്ച് പ്രദേശം മനോഹരമാക്കി മാറ്റുവാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് വാര്‍ഡ് മെമ്പര്‍ തമ്പി ജോസഫും പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരനും പറഞ്ഞു. CSR ഫണ്ടും തൊഴിലുറപ്പു പദ്ധതി വിഹിതവുമുള്‍പ്പെടെ 6 ലക്ഷം രൂപയാണ് ആരാമത്തിന്റെ നിര്‍മ്മാണത്തിന് ആദ്യഘട്ടമായി വകയിരുത്തിയിരിക്കുന്നത്.
0 Comments