കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിക്കുവാന്‍ ലക്ഷ്യമിട്ട് ചേര്‍പ്പുങ്കല്‍ പബ്ലിക്ക് ലൈബ്രറിയില്‍ കളിയരങ്ങ് ശില്പശാല. കഥകള്‍ നാടകമാക്കിയും, കളിമണ്ണില്‍ ശില്പങ്ങള്‍ നിര്‍മ്മിച്ചും കളിയരങ്ങ് കുട്ടികള്‍ക്ക് കൗതുകമായി. മെയ് 16 തുടങ്ങിയ ശില്‍പ്പശാല 19 ന് അവസാനിക്കും. കുട്ടികളുടെ നാടകം, സംഗീതം, താളം, കളിമണ്‍ നിര്‍മ്മാണം, ബാലസാഹിത്യം, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശനം എന്നീ പരിപാടികളാണ് കളിയരങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡോ. അഭീഷ് ശശിധരന്‍ കുട്ടികളുടെ നാടകത്തെക്കുറിച്ചും , ഷിബി ബാലകൃഷ്ണന്‍ കളിമണ്‍ ശില്പ നിര്‍മ്മാണത്തെക്കുറിച്ചും ക്ളാസുകളെടുത്തു.
തോമസ്സ് വാക്കപറമ്പില്‍ നാടകത്തെക്കുറിച്ചും ഉണ്ണികൃഷ്ണന്‍ കിടങ്ങൂര്‍ സാഹിത്യത്തെക്കുറിച്ചും ക്ലാസുകളെടുക്കും. സംസ്ഥാന ഫോക്ക്‌ലോര്‍ അവാര്‍ഡ് ജേതാവ് പെരുമ്പാട്ട് നാരായണ കൈമളിനെ ആദരിക്കുന്ന ചടങ്ങും നടക്കും. അവസാന ദിവസം കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. കുട്ടികളുടെ കലാവാസനകളെ പരിപോഷിപ്പിച്ചുകൊണ്ട് സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മ വാര്‍ത്തെടുക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സിന്ധുമോള്‍ ജേക്കബ്, സെക്രട്ടറി റോയ് ഫ്രാന്‍സിസ്, കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ശില്പശാലയില്‍ കുട്ടികളുമായി സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.ജെ ജോണ്‍ കോയിക്കല്‍,സെക്രട്ടറി സതീഷ് ശ്രീനിലയം ലൈബ്രറി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
0 Comments