Breaking...

9/recent/ticker-posts

Header Ads Widget

വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും



ഏറ്റുമാനൂര്‍ ചൂരക്കുളങ്ങര ദേവീവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ മുപ്പത്തിയാറാമത് വാര്‍ഷിക പൊതുയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും  കരയോഗ മന്ദിരത്തില്‍ നടന്നു. പ്രസിഡന്റ്  ടി.കെ ദിലീപ്  അധ്യക്ഷനായിരുന്നു  എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറി  എ.എം രാധാകൃഷ്ണന്‍ നായര്‍ സമ്മേളനം ഉത്ഘാടനം ചെയ്തു .  നീണ്ടൂര്‍ മേഖലാ കണ്‍വീനര്‍  കൃഷ്ണകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി . 

യൂണിയന്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഭാരവാഹി തെരഞ്ഞെടുപ്പില്‍  ടി. കെ ദിലീപ്  മാളിയേക്കല്‍ (പ്രസിഡന്റ്)  ഉണ്ണികൃഷ്ണന്‍ പി. ആര്‍ പൂണിത്തുറ (സെക്രട്ടറി) ഡോക്ടര്‍ ഗോപാലകൃഷ്ണന്‍ നായര്‍ ശങ്കരമംഗലം(വൈസ് പ്രസിഡന്റ്), ശ്രീകുമാര്‍ മുക്കുടിയില്‍ (ജോ സെക്രട്ടറി), പി.ജി ഗോപാലകൃഷ്ണന്‍  : സുദര്‍ശന്‍(ട്രഷറര്‍), ബി. രാമചന്ദ്രന്‍ നായര്‍ കുഴികണ്ടത്തില്‍, കെ. ആര്‍ ഗോപാലകൃഷ്ണ പണിക്കര്‍ സൗഭാഗ്യ, ഷാജിനാഥ് ഹിമാദ്രി, ശിവരാമന്‍ നായര്‍ കുറുപ്പന്‍കുന്നേല്‍, പ്രദീപ്കുമാര്‍ ജി. കുറുപ്പന്‍കുന്നേല്‍, ബിജോ കൃഷ്ണന്‍, പ്രതിഭ എന്നിവര്‍ കമ്മറ്റി അംഗങ്ങളായും, ഒ. ആര്‍ ശ്രീകുമാര്‍ ഇലക്ടറല്‍ മെംബര്‍ ആയും തിരഞ്ഞെടുക്കപ്പെട്ടു. വനിതാസമാജം പ്രസിഡന്റ് സതി കെ നായര്‍, ശ്രീലക്ഷ്മി സ്വയം സഹായ സംഘം പ്രസിഡന്റ് സുമതിക്കുട്ടിയമ്മ, ഗാഥ സ്വയം സഹായ സംഘം പ്രസിഡന്റ് ലാവണ്യ ജയകുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

Post a Comment

0 Comments