Breaking...

9/recent/ticker-posts

Header Ads Widget

പാചക കൈപ്പുണ്യ മത്സരം സംഘടിപ്പിക്കുന്നു



പാലായില്‍ വനിതകള്‍ക്കായി പാചക കൈപ്പുണ്യ മത്സരം സംഘടിപ്പിക്കുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി പാലാ നഗരസഭയും ബ്രൈറ്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ്  പാചക കൈപ്പുണ്യ മത്സരം നടത്തുന്നത്. മെയ് 30 വെള്ളിയാഴ്ചരാവിലെ 10 മുതല്‍പാലാ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പാചക മത്സരം നടക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പാലാ നഗരസഭയിലെ വിവിധ വാര്‍ഡ്കളില്‍ നിന്നുള്ള വനിതകള്‍ മേയ് 26 തിങ്കളാഴ്ച 5 മണിക്ക് മുന്‍പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ഫോമുകള്‍ നഗരസഭ ഓഫീസിലും അരുണാപുരം ബ്രൈറ്റ് ഹോട്ടല്‍ മാനേജ്‌മെന്റ്  ഓഫീസിലും ലഭ്യമാണ് . 

പഴമയുടെ സ്വാദും രുചിയും കൈമോശം വരാത്ത പാചക കലയില്‍ പ്രാവീണ്യമുള്ള വനിതകളെ കണ്ടെത്തി അവരില്‍ മറഞ്ഞിരിക്കുന്ന പാചക വൈദഗ്ദ്യത്തെ പുറം ലോകത്തിന് പരിചയപ്പെടുത്തി കൊടുക്കുക, സ്വന്തമായി പരീക്ഷിച്ച് വിജയിച്ച പഴയ കാല രുചി കൂട്ടുകള്‍ അന്യം നിന്ന് പോകാതെ കാത്തു സൂക്ഷിക്കുകയും അവയെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുകയും, പങ്കുവയ്ക്കുകയും ചെയ്യുക, നൈപുണ്യമുള്ള വനിതകളെ കണ്ടെത്തി രുചിയുടെ ലോകത്തെ ബിസിനസ്സ് തൊഴില്‍ സാധ്യതകളിലേക്കുള്ള വാതായനങ്ങള്‍ തുറന്നു കൊടുക്കുക.  പൂര്‍വ്വികരുടെ പാചക രീതികള്‍ ആരോഗ്യത്തേയും പരിസ്ഥിതിയേയും എത്ര മാത്രം ശാസ്ത്രീയമായി സമന്വയിപ്പിച്ചിരുന്നു എന്ന് പുതു തലമുറയെ ബോദ്ധ്യപ്പെടുത്തുക, നാടിന്റെ ഗന്ധമുള്ള നാട്ടു രുചിയുള്ള നാട്ടു രസമുള്ള ഭക്ഷണ രീതികളെ ഫാസ്റ്റ് ഫുഡിന്റെ ലോകത്തേക്ക് പുന പ്രതിഷ്ഠിക്കുക എന്നിങ്ങനെയുള്ള വിവിധങ്ങളായ ഉദ്ദേശ്യ ലക്ഷ്യങ്ങളോടെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് പീറ്റര്‍, വൈസ്ചെയര്‍ പേഴ്സണ്‍ ബിജി ജോ ജോ കുടക്കച്ചിറ, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, ബ്രൈറ്റ് ഹോട്ടല്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശ്രീ ജോസ് അമ്പാട്ട് എന്നിവര്‍ വാര്‍ത്തി സമ്മേളനത്തില്‍ അറിയിച്ചു. മത്സര വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 1000 1 രൂപയും രണ്ടാം സമ്മാനമായി 500 രൂപയും മൂന്നാം സമ്മാനമായി 3001രൂപയുംനല്‍കും.

Post a Comment

0 Comments