നീറ്റ് എംഡി എസ് 2025 പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഒന്നാം റാങ്ക് ഏറ്റുമാനൂര്‍ സ്വദേശിനി ഡോ അഞ്ജു ആന്‍ മാത്യുവിന് ലഭിച്ചു. പട്ടിത്താനം അന്തനാട്ട് പരേതനായ മാത്യു വി ജോസഫിന്റെയും ജോജി സി ജോണിന്റെയും മകളാണ് അഞ്ജു. ദേശീയ തലത്തില്‍ റാങ്ക് ജേതാവായ ഡോ അഞ്ജുവിനെ മന്ത്രി വി.എന്‍ വാസവന്‍ വീട്ടിലെത്തി ഉപഹാരം നല്‍കി അനുമോദിച്ചു. കോട്ടയം ഗവ. ദന്തല്‍ കോളജ് 2017 ബാച്ച് വിദ്യാര്‍ഥിനിയായിരുന്നു ഡോ അഞ്ജു.
0 Comments