ഏറ്റുമാനൂരില്‍ കെഎസ്ആര്‍ടിസി ബസ് പാഴ്‌സല്‍ വാനില്‍ ഇടിച്ചു കയറി അപകടം. എം സി റോഡില്‍ ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസിന് സമീപം ശനിയാഴ്ച വൈകുന്നേരം നാലുമണിക്കാണ് അപകടം ഉണ്ടായത്. എംസി റോഡില്‍ നിന്നും പാഴ്‌സല്‍ വാന്‍ കയറുന്നതിനിടയില്‍ വൈക്കം ഡിപ്പോയില്‍ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ കെഎസ്ആര്‍ടിസി ബസിന്റെയും, വാനിന്റെയും മുന്‍വശം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് എം സി റോഡില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. ഏറ്റുമാനൂര്‍ പോലീസ് അപകടസ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു.
0 Comments