134 -വര്‍ഷത്തെ പാരമ്പര്യമുള്ള ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പഠിക്കാം. 2025-അധ്യായന വര്‍ഷം ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ ഗവണ്‍മെന്റ് അനുമതി നല്‍കിയിട്ടുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1891-ല്‍ വെര്‍ണാകുലര്‍ ഡിവിഷന്‍ സ്‌കൂള്‍ എന്ന പേരിലാണ് സ്‌കൂള്‍ ആരംഭിച്ചത്. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.
പണി പൂര്‍ത്തീകരിക്കുന്നതിന് 31 ലക്ഷം രൂപ ആവശ്യമുണ്ട്.ഇതിനായി മന്ത്രി വി.എന്‍ വാസവന് അപേക്ഷ നല്‍കിയിട്ടുണ്ട്. മികച്ച പഠന നിലവാരം പുലര്‍ത്തുന്ന സ്‌കൂള്‍ കഴിഞ്ഞ 17 വര്‍ഷമായി എസ്എസ്എല്‍സിക്ക് 100% വിജയം നേടുന്നു. യുഎസ്എസ് പരീക്ഷയെഴുതിയ സ്‌കൂളിലെ മൂന്നു കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് ലഭിച്ചു. പുതിയ കെട്ടിടത്തിലേക്ക് സ്‌കൂളിന്റെ പ്രവര്‍ത്തനം മാറിക്കഴിയുമ്പോള്‍ നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു സ്‌കൂള്‍ മൈതാനം നിര്‍മ്മിക്കുന്നതിനാണ് പിടിഎ തീരുമാനിച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ പ്രഥമ അധ്യാപകന്‍ എം.എം ക്ലമന്റ് ,പിടിഎ പ്രസിഡണ്ട് വത്സമ്മ മനോജ്,സ്‌കൂള്‍ വികസന സമിതി അംഗം ഡോ. മുഹമ്മദ് സുധീര്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments