Breaking...

9/recent/ticker-posts

Header Ads Widget

വെള്ളാപ്പള്ളി നടേശന് സ്‌നേഹാദരങ്ങളര്‍പ്പിച്ചു കൊണ്ട് ഈരാറ്റുപേട്ടയില്‍ ഈഴവ മഹാസംഗമം നടന്നു.



മുപ്പതു വര്‍ഷമായി SNDP യോഗത്തിന് ഉജ്വല നേതൃത്വം നല്‍കുന്ന വെള്ളാപ്പള്ളി നടേശന് സ്‌നേഹാദരങ്ങളര്‍പ്പിച്ചു കൊണ്ട് ഈരാറ്റുപേട്ടയില്‍ ഈഴവ മഹാസംഗമം നടന്നു. SNDP യേഗം മീനച്ചില്‍ യൂണിയന്‍ സംഘടിപ്പിച്ച സംഗമത്തില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രഭാഷണം നടത്തി.  സാമൂഹ്യ നീതിക്കായി ശബ്ദിക്കുമ്പോള്‍ ജാതി പറഞ്ഞെന്ന് ആക്ഷേപിച്ച് വായ അടപ്പിക്കാന്‍ നോക്കേണ്ടെന്ന്  വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നാഴികയ്ക്ക് നാല്പ്പതുവട്ടം മതേതരത്വം പറയുന്നവര്‍ സാമൂഹ്യ നീതിക്കുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറത്ത് താന്‍ പറഞ്ഞ ചില കാര്യങ്ങള്‍ മുസ്ലീം സമുദായത്തിന് എതിരാണെന്ന് വളച്ചൊടിക്കാന്‍ ചിലര്‍ ശ്രമിച്ചു. താന്‍ വര്‍ഗീയവാദിയല്ലെന്നും മലപ്പുറം ജില്ലയില്‍ നിലനില്‍ക്കുന്ന ചില സാമൂഹിക അസമത്വങ്ങള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും  വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

എസ്.എന്‍.ഡി.പി യോഗം ഒരു സമരസംഘടനയാണ്. ആത്മീയ അടിത്തറയില്‍ നിന്ന് ഭൗതിക പുരോഗതി കൈവരിക്കണമെന്നാണ് ശ്രീനാരായണ ഗുരുദേവന്‍ പറഞ്ഞിട്ടുള്ളത്. ഗുരുവിനെക്കുറിച്ച് പല വ്യാഖ്യാനങ്ങളും പറയുന്നവര്‍ ഗുരുവിന്റെ ഈശ്വരീയതയെപ്പറ്റി ഒന്നും പറയുന്നില്ല. ഗുരു പരബ്രഹ്‌മമാണെന്നും ലോകാവസാനംവരെ ആ വെളിച്ചം പ്രകാശിച്ചുകൊണ്ടിരിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി നടേശന് സ്‌നേഹാദരങ്ങളര്‍പ്പിച്ചു കൊണ്ട് മീനച്ചില്‍ യൂണിയന്‍ നല്‍കിയ വലിയ നിലവിളക്ക് അദ്ദേഹവും ഭാര്യ പ്രീതി നടേശനും  മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് സ്വീകരിച്ചു. മീനച്ചില്‍ യൂണിയന്‍ വനിതാസംഘത്തിന്റെ ശാക്തേയം സ്ത്രീശക്തി ശ്രീശക്തി സമാപന സമ്മേളനവും ഇതോടൊപ്പം നടന്നു. സമ്മേളനം തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഇന്‍കംടാക്സ് അസിസ്റ്റന്റ് കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ്, എസ്.എന്‍.ഡി.പി. യോഗം കേന്ദ്ര വനിതാസംഘം സെക്രട്ടറി സംഗീത വിശ്വനാഥന്‍, യൂണിയന്‍ കണ്‍വീനര്‍ എം.ആര്‍. ഉല്ലാസ്, വനിതാ സംഘം ചെയര്‍പേഴ്സണ്‍ മിനര്‍വാ മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു. ഈരാറ്റുപേട്ടയെ മഞ്ഞക്കടലാക്കിയാണ് സംഗമം നടന്നത്.  കുമാരിസംഘം, വനിതാസംഘം എന്നിവയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് മുട്ടം കവലയില്‍ നിന്നും ജനറല്‍ സെകട്ടറിയെയും യോഗം ഭാരവാഹികളെയും സമ്മേളന വേദിയായ PTMS ഓഡിറ്റോറിയത്തിലെ R ശങ്കര്‍ നഗറിലേക്ക് സ്വീകരിച്ചാനയിച്ചത്. യൂണിയന്‍ ഭാരവാഹികളായ OM സുരേഷ് ഇട്ടിക്കുന്നേല്‍, MR ഉല്ലാസ്, സജീവ് വയല, | KR ഷാജി, അനീഷ് പുല്ലുവേലില്‍ , CT രാജന്‍, മിനര്‍വ മോഹന്‍, സംഗീത അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments