അക്ഷരനഗരിയിലെ കലാസ്വാദകര്‍ക്ക് ആഹ്ലാദം പകര്‍ന്ന് ഫിലിം & ഓഡിയോ വിഷ്വല്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ 33-ാം വാര്‍ഷികാഘോഷം നടന്നു. കോട്ടയം പഴയ പോലീസ് മൈതാനത്ത് നടന്ന സാംസ്‌കാരിക സദസ് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ മന്ത്രി ആദരിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഡോ. വസന്തകുമാര്‍ സാംബശിവന്‍ അനീസ്യ എന്ന കഥാപ്രസംഗം അവതരിപ്പിച്ചു.
ഫില്‍കോസ് പ്രസിഡന്റ് ജോയി തോമസ് അധ്യക്ഷത വഹിച്ചു. ഫില്‍കോസ് ജനറല്‍ സെക്രട്ടറി പി കെ ആനന്ദക്കുട്ടന്‍, റവ.ഡോ. ജെയിംസ് മുല്ലശ്ശേരി, ഫാ. എമില്‍ പുള്ളിക്കാട്ടില്‍, അഡ്വ.വിബി ബിനു പിറ്റി സാജുലാല്‍, ടി ശശികുമാര്‍, ചിത്രാ കൃഷ്ണന്‍ കുട്ടി,എം ബി സുകുമാരന്‍ നായര്‍,ബൈജു ബസന്ത്, മോനി കാരാപ്പുഴ, കെ ജി അജിത്കുമാര്‍, തങ്കച്ചന്‍ വിരുത്തികുളങ്ങര, സിറില്‍ സജ്ജു ജോര്‍ജ്, സാജന്‍ അച്ചന്‍കുഞ്ഞ്, സലി രാമങ്കേരി, അനില്‍ കെ ആര്‍,തുടങ്ങിയവര്‍ പ്രസംഗിച്ചു. ദര്‍ശന മൂസിക് ക്ലബ് കോട്ടയം സുരേഷിന്റെ ഗാനമേളയും നടന്നു.
0 Comments