പാറമ്പുഴ ഹോളി ഫാമിലി ഹൈസ്‌കൂള്‍ റൂബി ജൂബിലി കപ്പ് ഫുട്‌ബോളില്‍ അണ്ടര്‍ 15, പാറമ്പുഴ ഹോളി ഫാമിലിയും അണ്ടര്‍ 17 വിഭാഗത്തില്‍ അയര്‍ക്കുന്നം സെന്റ്.സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും ജേതാക്കളായി. ഒരു മാസക്കാലം നീണ്ടുനിന്ന പരിശീലന ക്യാമ്പിന്റെ സമാപനം കുറിച്ചാണ് ടൂര്‍ണമെന്റ് നടത്തിയത്. കുടമാളൂര്‍ സെന്റ്. മേരീസ് യു.പി.സ്‌കൂള്‍, പരിപ്പ് ഹൈസ്‌കൂള്‍ എന്നിവര്‍ റണ്ണറപ്പുകളായി. വിജയികള്‍ക്ക് സ്‌കൂള്‍ അസി.മാനേജര്‍ ഫാ.സിറിയക് കാഞ്ഞിരത്തുമ്മൂട്ടില്‍ സമ്മാനങ്ങള്‍ നല്‍കി. ഹെഡ്മിസ്ട്രസ്സ് ജാന്‍സിമോള്‍ അഗസ്റ്റിന്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ ബിജു ചെറിയാന്‍, ഫുട്‌ബോള്‍ പരിശീലകന്‍ അജിന്‍ മാത്തച്ചന്‍ എന്നിവര്‍ സംസാരിച്ചു.
0 Comments