ഏറ്റുമാനൂര്‍ വടക്കേനട റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനും, പിഡിലൈറ്റ് ഹോബി ഐഡിയയുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി ഫ്രിഡ്ജ് മാഗ്‌നെറ്റ് പരിശീലന കളരി സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ ശര്‍മ്മ കോളേജില്‍ വച്ച് നടന്ന പരിശീലന കളരി, അസോസിയേഷന്‍ പ്രസിഡന്റ് മനോരമ തമ്പുരാട്ടി ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് ക്രിയാത്മകമായ അനുഭവം നല്‍കാനും അവരുടെ കഴിവുകള്‍ വളര്‍ത്താനും ഫ്രിഡ്ജ് മാഗെനറ്റ് പരിശീലന കളരി വഴി സഹായിക്കും.
ഫ്രിഡ്ജ് മാഗ്‌നെറ്റുകള്‍ ഉണ്ടാക്കുന്നത് രസകരമായ ഹോബിയായതിനാല്‍ കുട്ടികള്‍ ഉണ്ടാക്കുന്ന കരകൗശല വസ്തുക്കള്‍ വീട്ടില്‍ പ്രദര്‍ശിപ്പിക്കാനും കഴിയും.അസോസിയേഷന്‍ സെക്രട്ടറി രഞ്ജിത് , ജിനചന്ദ്രബാബു, ശ്രീകുമാര്‍ ,സുമേഷ് , രാധാകൃഷ്ണന്‍ ഇഞ്ചക്കാട്ട് തുടങ്ങിയവര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മാന്നാനം KE സ്‌കൂളിലെ ആര്‍ട്ട് &ക്രാഫ്റ്റ് അധ്യാപിക ലിജി മാത്യുവാണ് പരിശീലനം നല്‍കിയത്.
0 Comments