കനത്ത മഴയും കാറ്റും ഈരാറ്റുപേട്ട പൂഞ്ഞാര്‍ മേഖലയില്‍ കനത്ത നാശം വിതച്ചു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി വീണും, വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു വീണും നാശനഷ്ടങ്ങളുണ്ടായി. പ്രദേശത്ത് വൈദ്യുതിബന്ധം പൂര്‍ണമായും തടസ്സപ്പെട്ടു. വെളുപ്പിന് നാലുമണിയോടെയാണ് പ്രദേശത്ത് കൊടുങ്കാറ്റ് ഉണ്ടായത്. കനത്ത മഴ കൂടി പെയ്‌തോടെ മീനച്ചിലാറ്റില്‍ ജലനിരപ്പും ഉയര്‍ന്നു. ഗതാഗതവും വൈദ്യുത ബന്ധവും പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കാറ്റും മഴയും ശക്തമായത് ആശങ്ക പടര്‍ത്തുകയാണ്.
0 Comments