കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ജൂണിയര്‍ കാരിത്താസിയന്‍സ് ഡേ പരിപാടി സംഘടിപ്പിച്ചു. പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നാംക്ലാസിലേയ്ക്ക് പ്രവേശിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളും 10, 12 ക്ലാസുകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് ആദരവുമായാണ് പരിപാടി സംഘടിപ്പിച്ചത്. യോഗത്തില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ലേബര്‍ ഓഫീസര്‍ മിനോയി ജെയിംസ്, ആസുപത്രി ജോയിന്റ് ഡയറക്ടര്‍ ഫാ ജിനു കാവില്‍, സിറോഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു. കുട്ടികള്‍ക്ക് പഠനോപകരണങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
0 Comments