യുവജനങ്ങള്‍ക്ക് കായിക വിനോദങ്ങള്‍ക്കും പരിശീലനത്തിനുമായി കിടങ്ങൂര്‍ സൗത്ത് കൈരളി റസിഡന്റ്‌സ് അസോസിയേഷന്‍ കളിസ്ഥലമൊരുക്കി. 140-ാം നമ്പര്‍ കിടങ്ങൂര്‍ NSS കരയോഗത്തിന്റ സ്ഥലത്താണ് ഗ്രൗണ്ടൊരുക്കിയത്. കളിസ്ഥലത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് E M ബിനു നിര്‍വഹിച്ചു. ജില്ല പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
കൈരളി റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് രാധാ പ്രദീപ് അധ്യക്ഷയായിരുന്നു. കിടങ്ങൂര്‍ SHO രാംദാസ് KG ലഹരി വിരുദ്ധ സന്ദേശം നല്‍കി. അസോസിയേഷന്‍ സെകട്ടറി പി രാധാകൃഷ്ണക്കുറുപ്പ് സ്വാഗതമാശംസിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന, പഞ്ചായത്തംഗം ദീപ സുരേഷ്, NSS കരയോഗം പ്രസിഡന്റ് ദിലീപ് കുമാര്‍, ഗോകുല്‍ പയറ്റുതറ , വേണു ഗോപാലന്‍ നായര്‍ പടിക്കമറ്റം എന്നിവര്‍ പ്രസംഗിച്ചു.
0 Comments