അയര്‍ക്കുന്നം കാഞ്ഞിരമറ്റത്തില്‍ കുടുംബയോഗത്തിന്റെ ഇരുപതാമത് വാര്‍ഷികാഘോഷം നടന്നു. അയര്‍ക്കുന്നം ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടന്ന പൊതുസമ്മേളനം SNDP യോഗം യൂണിയന്‍ കൗണ്‍സിലറും ബോര്‍ഡ് മെമ്പറുമായ അഡ്വ. K A പ്രസാദ് ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് ഷാജി കളപ്പുരയ്‌സdkല്‍ അധ്യക്ഷനായിരുന്നു.
ഷൈല ചന്ദ്രന്‍ അനുമോദന പ്രസംഗം നടത്തി. ജൂഡrഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ദിയത പ്രസാദ് , നവദമ്പതികള്‍ തുടങ്ങിയവരെ ആദരിച്ചു. രക്ഷാധകാരി ശശി പിച്ചനാട്ട്കുഴി സമ്മാനദാനം നിര്‍വ്വഹിച്ചു. സുരേന്ദന്‍ വടക്കെക്കര, വിജയന്‍ പിച്ചനാട്ട്കുഴി തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ നടന്ന യോഗത്തില്‍ സെക്രട്ടറി സജി വടക്കെക്കര റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. വിവിധ കലാകായിക പരിപാടികളുംനടന്നു.
0 Comments