കേരളവിഷന്‍ ദൃശ്യ വിദ്യാഭ്യാസ അവാര്‍ഡ് പാലായില്‍ നടന്നു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരെ ക്യാഷ് അവാര്‍ഡും മെമെന്റോയും നല്‍കി ആദരിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോക്ടര്‍ എന്‍ ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. റിപ്പോര്‍ട്ട് ടിവി കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ഡോക്ടര്‍ അരുണ്‍കുമാര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ, പാലാ നഗരസഭ ചെയര്‍മാന്‍ തോമസ് പീറ്റര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷോണ്‍ ജോര്‍ജ്, കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍, ദൃശ്യ ചെയര്‍മാന്‍ പി. എസ്.സിബി, ഡയറക്ടര്‍ മുഹമ്മദ് നവാസ്, ദൃശ്യ എം ഡി ജോജി കെ ജേക്കബ്, സി ഒ എ കോട്ടയം ജില്ലാപ്രസിഡന്റ് ഒ വി വര്‍ഗീസ്, സെക്രട്ടറി ബി റെജി എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
0 Comments