Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ കോളജാശുപത്രിയില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.



മെഡിക്കല്‍ കോളജാശുപത്രിയില്‍ നടന്നുവരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി  സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി  വി.എന്‍. വാസവനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജും പങ്കെടുത്ത  യോഗം വിലയിരുത്തി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, സര്‍ജിക്കല്‍ ബ്ലോക്ക്, കാര്‍ഡിയോളജി ബ്ലോക്ക് തുടങ്ങിയവയുടെ നിര്‍മാണ പുരോഗതിയാണ് മന്ത്രിമാര്‍ വിലയിരുത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കോട്ടയം മെഡിക്കല്‍ കോളജ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും നിര്‍ദേശം നല്‍കി.  സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണം ഡിസംബര്‍ 30നകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദ്ദേശിച്ചു.

 മന്ത്രി വി.എന്‍. വാസവന്റെ എം. എല്‍. എ ഫണ്ടുപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, നബാര്‍ഡ് പദ്ധതികള്‍, കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ തുടങ്ങിയവയുടെ പുരോഗതിയും വിലയിരുത്തി.  നിര്‍മാണം പൂര്‍ത്തിയായി വരുന്ന സര്‍ജിക്കല്‍ ബ്ലോക്ക്, കാര്‍ഡിയോളജി ബ്ലോക്ക് എന്നിവ യോഗത്തിന് ശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവല്‍, ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. കെ.വി. വിശ്വനാഥന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍,  മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വര്‍ഗീസ് പി. പുന്നൂസ് എന്നിവരും വിവിധ വകുപ്പുദ്യോസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments