സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതി മുതിര്‍ന്ന തുള്ളല്‍ കലാകാരന്‍മാര്‍ക്ക് നല്‍കുന്ന കുഞ്ചന്‍ സ്മാരക തുള്ളല്‍ പുരസ്‌കാരത്തനു പാലാ കെ.ആര്‍.മണി അര്‍ഹനായി. അമ്പലപ്പുഴ കുഞ്ചന്‍ സ്മരകത്തില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി ഓട്ടന്‍തുള്ളല്‍ വേദിയില്‍ നിറഞ്ഞു നില്‍ക്കുന്ന കെ.ആര്‍.നാരായണന്‍ എന്ന പാലാ കെ.ആര്‍.മണി പ്രശസ്ത തുള്ളല്‍ കലാകാരനായിരുന്ന പാലാ, കരൂര്‍, പോണാട് കുന്നത്തോലിക്കല്‍ കെ. ആര്‍.രാമന്‍കുട്ടിയുടെ മകനാണ്. കേരള കലാമണ്ഡലത്തില്‍ ഉപരിപഠനം നടത്തിയ കെ,ആര്‍.മണിക്ക് ഗുരുശ്രേഷ്ഠപുരസ്‌കാരം, ഗുരുദക്ഷിണപുരസ്‌കാരം, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
തുള്ളല്‍ കലാരംഗത്ത് നിരവധി കലാകാരന്‍മാരെ സംഭവാന ചെയ്ത പാലാ കെ.ആര്‍.മണി സ്‌കൂള്‍, കോളജ് കലോത്സവ വേദികളില്‍ നിരവധി കുട്ടികളെ പരിശീലിപ്പിച്ചിട്ടുണ്ട്. കൂടാതെ കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവത്തോടനുബന്ധിച്ചും വിവിധ സാംസ്‌കാരിക പരിപാടികളിലും ആകാശവാണി, ദൂരദര്‍ശന്‍ തുടങ്ങിയ മാധ്യമങ്ങളിലും തുള്ളല്‍ അവതരിപ്പിച്ചു വരുന്നു. നിരവധി സിനിമ, സീരിയല്‍, ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുദേവ ചരിതം, കടപ്പാട്ടൂര്‍ ശ്രീമഹാദേവചരിതം എന്നീ തുള്ളല്‍ കഥകള്‍ സ്വന്തമായി രചിക്കുകയും ചിട്ടപ്പെടുത്തി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍കഥകള്‍ക്കു പുറമേ പാരമ്പര്യ പുരാണകഥകളും ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ വിഭാഗങ്ങളിലെ കഥകളും തുള്ളലായി അവതരിപ്പിച്ചു വരുന്നു. കെ.ആര്‍.മണിക്കു പൂര്‍ണ്ണ പിന്തുണയുമായി ഭാര്യയും മൂന്നു മക്കളും ഒപ്പമുണ്ട്. ഒരു മകന്‍ അച്ഛന്റെ പാത പിന്തുടര്‍ന്ന് കലാജീവിതം നയിക്കുന്നു.
0 Comments