Breaking...

9/recent/ticker-posts

Header Ads Widget

ഗണേശ പുരാണ സപ്താഹയജ്ഞം മെയ് 18 മുതല്‍ 25 വരെ



മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ ഗണേശ പുരാണ സപ്താഹയജ്ഞം മെയ്  18 മുതല്‍ 25 വരെ നടക്കും. മള്ളിയൂര്‍ ക്ഷേത്രത്തില്‍ ഇതാദ്യമായി നടക്കുന്ന  ഗണേശ പുരാണ സപ്താഹയജ്ഞത്തില്‍ ശരത് ഹരിദാസന്‍, മാടമന രാജേന്ദ്രന്‍ നമ്പൂതിരി എന്നിവര്‍  യജ്ഞാചാര്യന്മാരായിരിക്കും. സപ്താഹയജ്ഞത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി പറഞ്ഞു. സപ്താഹയജ്ഞത്തില്‍ മുഴുവന്‍ സമയ ശ്രോതാക്കളായി പങ്കെടുക്കുന്നവര്‍ക്ക് താമസ സൗകര്യം അടക്കമുള്ളവ  ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി  62 82 67 17 93, 85 90 96 66 06  എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.



Post a Comment

0 Comments