മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗത്തിന്റെയും ഒബ്സ്റ്റട്രിക്‌സ്, ഗൈനക്കോളജി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ കോട്ടയം ഒ ആന്‍ഡ് ജി സൊസൈറ്റിയുമായി സഹകരിച്ച് ഓവറേയിന്‍ കാന്‍സര്‍ എന്ന വിഷയത്തില്‍ പഠന സെമിനാര്‍ നടത്തി. മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാന്‍സര്‍ കെയര്‍ സീരീസിന്റെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍ അധ്യക്ഷത വഹിച്ചു. ഐ.എം.എ പാലാ പ്രസിഡന്റ് ഡോ.കുര്യന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ഓവേറിയന്‍ കാന്‍സര്‍ ചികിത്സാരംഗത്തെ നൂതന രീതികളും ആശയങ്ങളും പങ്ക് വയ്ക്കുന്ന പഠന സെമിനാറുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു പ്രോല്‍സാഹനം പകരുന്നതാണെന്നു അദ്ദേഹം പറഞ്ഞു.
ആശുപത്രി ഓങ്കോളജി വിഭാഗം മേധാവി ഡോ.റോണി ബെന്‍സണ്‍, കോട്ടയം ഒ ആന്‍ഡ് ജി സൊസൈറ്റി പ്രസിഡന്റ് ഡോ.അനിത കെ.ഗോപാല്‍, ആശുപത്രി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന്‍ ബാബു, ഒബ്‌സ്ട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം മേധാവി ഡോ.അജിത കുമാരി എന്നിവര്‍ പ്രസംഗിച്ചു. ഓവേറിയന്‍ കാന്‍സറുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളില്‍ ആശുപത്രി ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ടി.ഗീത, ലബോറട്ടറി മെഡിസിന്‍ ആന്‍ഡ് പതോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.റോസമ്മ തോമസ്, റേഡിയോ ഡയഗ്‌നോസിസ് ആന്‍ഡ് ഇമേജിംഗ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.രചന ജോര്‍ജ്, തിരുവനന്തപുരം ആര്‍.സി.സിയിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ.ശിവരഞ്ജിത്ത് പി,അഡീഷണല്‍ പ്രഫസര്‍മാരായ ഡോ.രമ.പി, ഡോ.ലക്ഷ്മി ഹരിദാസ് എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചു. വിവിധ ആശുപത്രികളില്‍ നിന്നുള്ള ഓങ്കോളജി, ഒബസ്റ്റട്രിക്‌സ് , ഗൈനക്കോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
0 Comments